കാഞ്ഞങ്ങാട്: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലവർധനയ്ക്കെതിരേ ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എസ്.എൻ. പ്രമോദ്, ജോയിന്റ് സെക്രട്ടറി ടി. റിജേഷ്, സംസ്ഥാന കൗൺിൽ അംഗം കെ. പ്രീത, എം.സി. ഷഫീർ, പി. സനൂപ്, പി.പി. അനിൽകുമാർ, നീതു, ജിഷാദ് ശങ്കർ എന്നിവർ നേതൃത്വം നൽകി.
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി ഹോട്ടൽ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരേ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. എം. ഗംഗാധരൻ, സി. ശിശുപാൽ, ഗുട്ടപ്പണ്ണ, രാജേന്ദ്ര പൈ, ഹരി ചൈത്രം, അലി ബിസ്മില്ല, ഗോപികൃഷ്ണൻ, സുദീഷ് സൂര്യ, സിദ്ദിഖ് മലബാർ, അബ്ദുള്ള എലൈറ്റ്, നദീഷ് ഒറിയാനോ, എൻ. ചന്ദ്രൻ, ഒ.ടി. കരീം, ഹമീദ് കൂളിയങ്കാൽ എന്നിവർ പ്രസംഗിച്ചു.